🙈🙉🙊

വിശ്രമ വേളകൾ ആനന്ദകരം ആക്കാൻ ആദ്യം അലമാര തുറന്നു കെട്ട്യോന്റെ അല്ലെങ്കിൽ ആങ്ങളയുടെ അല്ലെങ്കിൽ നിങ്ങളുടെ തന്നെ പഴയ ഒരു ഷർട്ട്‌ തേടി എടുക്കുക…. പിന്നെ ഒരു കത്രിക, സൂചി, നൂല്……… മെഷീൻ ഇല്ലാട്ടാ… ട്ടാ…. ട്ടാ…. ട്ടാ….. എന്നിട്ട് ആ തുണി വെട്ടി വെട്ടി അങ്ങ് തയ്ക്കണം…….. ഞാൻ ദോ ദിങ്ങനെ ആക്കി…… തയ്യൽ മെഷീൻ വാങ്ങി തരാൻ പറഞ്ഞപ്പോൾ നിനക്ക് വേറെ തൊഴിലൊന്നും ഇല്ലേ എന്ന് ചോദിച്ച കണവനോട് ഉള്ള മധുര പ്രതികാരം…. ഹും….. […]

അവൾ

രാവ്, ഒരു പെണ്ണാണ്. കറുത്ത പട്ടുടുത്ത്, മുല്ലപ്പൂ ചൂടി, തിളങ്ങുന്ന വട്ടമാർന്ന ചന്ദ്രനെ പൊട്ടാക്കി, നിലാവിനാൽ കുറി വരച്ച്, കറുപ്പിനാൽ കണ്ണെഴുതി, വെള്ള പൂകൈതയുടെ മണമോലുന്ന, നക്ഷത്ര കണ്ണുള്ള, കൊലുന്നനെയുള്ളോരു സുന്ദരി…………. തണുപ്പിന്റെ കൊലുസ് അണിഞ്ഞു പതിയെ അടിവെച്ചടിവെച്ച് നടന്നു മറയുന്ന ഒരുവൾ…… ആരും കൊതിക്കുന്ന ഒരു പെണ്ണ്………….. സ്വപ്നസുന്ദരി.

ഇരുൾ

സ്വപ്‌നങ്ങൾ മൊട്ടിട്ടു പൂക്കാതെ പോകുന്ന സായാഹ്ന ജീവിതമേ… നിന്നുടെ വല്ലിയിൽ നിറമേഴും ചേർന്നിട്ടും ഇരുളാർന്നു പോകുവതെന്തെ? നീ രാവായി മാറിയതെന്തെ ! ചന്ദ്രൻ ഉണർന്നൊരു ചുംബനമേകുമ്പോൾ എന്തെ പൂക്കാത്തെ മുല്ലേ സ്നേഹം തുടിക്കാത്തതെന്തെ ! മൗനം പാടുന്നു എന്നിൽ, സ്വര കണ്ണികൾ അടരുന്നു നെഞ്ചിൽ മാനത്തെ മുകിലെ പെയ്യുനീ എന്നുടെ നനവാർന്ന മിഴി മറയ്ക്കൂ എൻ നനവാർന്ന ഇമ മറയ്ക്കൂ.

ഉന്മാദം

കണ്ണുപൊത്തും, നിമിഷമാനം ഓർക്കുമോ- തൻ പിൻവീഥിയേ ഒരു ചെറു കണമായ് പോലും. പിന്നിലലിയാ മിഴിമുത്തു കോർത്ത് ഭാവിയെ ഭൂതമായ് ചേർത്തിടാം. വിപിനമായ് മാറുമീ ചിന്തകൾക്കുള്ളിലും പാറിടാം പിന്നെയും പിന്നെയും ഒരതിരു തേടി. നിലയ്ക്കുന്നു എന്നിൽ കടംകൊണ്ട സ്വപ്നം, ചിരിക്കുന്നു വീണ്ടും വിഷാദത്തിൻ മൗനം കേൾക്കുമാറായ് കാൽചങ്ങലയൊലി വീണ്ടും, വീണ്ടും. പൊഴിക്കുന്നു എന്നിൽ ഈ നിമിഷമാനം നനയ്ക്കുന്നു വീണ്ടും ഉന്മാദഹർഷം ഉയിരൊടുങ്ങുകയായ് പാതിപൂത്ത മോഹം, ജന്മം.